*നടതള്ളും മുന്നെ - കവിത*
തുണയായി നിന്നൊരു പാതിയും പോയി..
ഇനിയും സഹിക്കാൻ വയ്യെന്റെ ദൈവമേ..
കുത്തുവാക്കിനാൽ കനൽ കോരിയെറിയുന്നു..
ജീവിതം ഊറ്റിയെടുത്തിട്ടൊഴിഞ്ഞൊരാ ബന്ധങ്ങൾ..
നടതള്ളും മുന്നേ നടന്നീടട്ടെ തനിയെ..
ഉള്ളോളം സങ്കടമുണ്ടെൻറെ ചങ്കിൽ..
കണ്ണീരുറവയാൽ കാഴ്ചയും മങ്ങുന്നു..
കരിയിലയമരുന്നു വിറക്കുന്നു പേടിയാൽ..
എങ്കിലും ഇനി ഞാൻ തളരില്ല താഴില്ല..
ആരോരുമില്ലാത്തോർക്ക് തുണയുണ്ട് നാഥൻ..
അമ്പലത്തറയിലോ ആലിൻചുവട്ടിലോ..
പിച്ചയെടുത്താലും ഇനിയില്ലൊരു മടക്കം…
*ലൈജു ചെറായി.*
peoms
SHARE THIS ARTICLE