കവിത
നേരം കെട്ട നേരം
അന്ന്
വെളുപ്പിൻ്റെ പൂവൻ ചിറകടിച്ചൊന്ന് കൂവിയാൽ,
സ്വപനങ്ങളുറക്കിയ
കണ്ണുകൾ തുറക്കാൻ ഇത്തിരി മടിച്ചാൽ,
ബോധമനസ്സിനെ
കൊള്ളിയാൻ പോലെ ഏറു കൊണ്ട് ഉണർത്തും നേരം ഉച്ചയാവാറായി എന്ന താക്കീത്..
സായന്തനങ്ങളിൽ
കാഞ്ഞ വെയിലിൻ്റെ തരംഗങ്ങൾ പതപ്പിച്ച
തറയിൽ തളർന്നൊന്നുറങ്ങിപ്പോയാൽ,
നേരംകെട്ട നേരത്ത്
ഉറങ്ങിയാലുള്ള അനർത്ഥങ്ങളുടെ
നീണ്ട ഉപദേശങ്ങൾ..
ഇന്ന്
വെളുപ്പോളം ഉറങ്ങാത്തവീടുകളും,
ഉച്ചയ്ക്കുണരുന്ന വീടുകളും,
കെട്ട നേരങ്ങളേതെന്നറിയാതെ,
കെട്ടിപ്പടുത്ത സ്വപ്ന സൗധങ്ങളിൽ മയങ്ങുന്നു..
നേരവും, നമ്മളും കൂട്ടിന്
കാവലിരിക്കുന്നു...
ജയ സുരേഷ്
peoms
SHARE THIS ARTICLE