All Categories

Uploaded at 1 year ago | Date: 26/07/2022 17:47:05

വൈപ്പിൻ: കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യുപി സ്‌കൂളിൽ സജ്ജമാക്കിയ സ്‍മാർട്ട് ക്ലാസ്‌റൂം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലും എംഎൽഎയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗണിതം പാഠ്യ പരിപാടി ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കണക്ക് പഠനവും വ്യക്തിത്വവികാസവും സുഗമമാക്കുന്നത് ലക്ഷ്യമിടുന്ന പരിപാടിയുടെ അന്തിമരൂപരേഖ ദിവസങ്ങൾക്കകം തയ്യാറാകുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വ്യക്തമാക്കി. 

എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനാണ് സ്‍മാർട്ട് ക്ലാസ്‌റൂം പദ്ധതി നടപ്പിലാക്കിയത്. 2.1 ലക്ഷം രൂപയുടെ പദ്ധതിയിൽ ക്ലാസ് മുറിയിൽ സ്‍മാർട്ട് ടി വി, പ്രോജക്റ്റർ, പ്രിന്റർ എന്നിവയുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ അധ്യക്ഷത വഹിച്ചു. 

എം എസ് എസ് ആർ എഫ് കോ - ഓർഡിനേറ്റർ എം പി ഷാജൻ പദ്ധതി വിശദീകരിച്ചു. സ്‌കൂൾ മാനേജർ ഫാ. കുരുവിള മരോട്ടിക്കൽ, ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം കെ എസ് ചന്ദ്രൻ, എച്ച് ഡി എഫ് സി ചെറായി ബ്രാഞ്ച് മാനേജർ ബിബി ജോസ്, എം എസ് എസ് ആർ എഫ് കോ - ഓർഡിനേറ്റർ പി ആർ ചൈത്ര, പ്രധാനാധ്യാപിക കെ ജെ മീന, പിടിഎ പ്രസിഡണ്ട് ജെയ്ജു ജേക്കബ്, അധ്യാപിക ജിബി വർഗീസ് എന്നിവർ പ്രസംഗിച്ചു.



 കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യുപി സ്‌കൂളിൽ സജ്ജമാക്കിയ സ്‍മാർട്ട് ക്ലാസ്‌റൂം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എം പി ഷാജൻ, കെ എസ് ചന്ദ്രൻ, കെ എസ് നിബിൻ, കെ ജെ മീന, ഫാ. കുരുവിള മരോട്ടിക്കൽ സമീപം.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.