പറവൂർ
ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ പാരിസ് ഒളിംപിക്സിനെ വരവേറ്റ് കൊണ്ട് വിദ്യാർത്ഥികളും, അധ്യാപകരും, മാനേജ്മെൻറും ചേർന്ന് ഒളിമ്പിക്സ് ദീപശിഖയേന്തി ഒളിമ്പിക് റൺ നടത്തി.
അന്താരാഷ്ട്ര വോളിബോൾ താരവും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനുമായ വി എ മൊയ്തീൻ നൈന ഐആർഎസ് ദീപശിഖ കൊളുത്തുകയും ഒളിമ്പിക്സ് സന്ദേശം നൽകുകയും ചെയ്തു.
ആദർശ് വിദ്യാഭവൻ ട്രസ്റ്റ് സെക്രട്ടറി ടി എ ശിവശങ്കരൻ ട്രഷറർ രാജേന്ദ്രൻ കെ എസ് സ്കൂൾ മാനേജർ കെ കെ ഷാജി പ്രിൻസിപ്പാൾ രഹ്ന കെ എ , പി ആർ ഓ ജയശ്രീ കെ നായർ, വൈസ് പ്രിൻസിപ്പാൾ പ്രീത ടി എം , രക്ഷാകർതൃ പ്രതിനിധികളായ സൗമ്യ, ടെർസിറ്റ ജീനിയ എന്നിവർ സംസാരിച്ചു.
സ്കൂൾ ലീഡർ അതുൽ എം എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
kerala
SHARE THIS ARTICLE