All Categories

Uploaded at 1 year ago | Date: 05/08/2022 20:00:19

വൈപ്പിൻ: എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന കൊച്ചു ദ്വീപിൽ എടവനക്കാട് എന്ന പഞ്ചായത്തിൽ ഏഴാം വാർഡിലെ ഒരു വഴിയുടെ ദൃശ്യമാണ് ഇത്.എന്റെ പേര് റാണി,എന്റെ വഴിയുടെ അവസ്ഥ ആണ് നിങ്ങൾ കണ്ടത്.ഞാൻ ഒരു ആർട്ട്‌ ഓഫ് ലിവിങ് ടീച്ചർ ആണ്. യോഗ അധ്യാപികയാണ്.പ്രായമുള്ളവരും സ്വന്തം കുടുംബത്തിന് വേണ്ടി ജോലിക്ക് പോകുന്നവരും താമസിക്കുന്ന ഒരു പ്രേദേശം. എന്നാൽ കാടും വെള്ളകെട്ടും പാമ്പും പഴുതാരയും ഒക്കെയായി മനുഷ്യന് താമസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.40 വർഷത്തിലേറെ ആയി ഒരു യാത്രയോഗ്യമായ വഴിക്ക് വേണ്ടി ശ്രമിക്കുന്നു. എന്നാൽ ഇവിടെ പട്ടിക ജാതിയിൽ പെട്ട 3 കുടുംബങ്ങൾ ഉള്ളു എന്ന ഒറ്റകാരണം കൊണ്ട് ഒഴിവാക്കി കൊണ്ടിരിക്കുവാണ് ഇവിടെത്തെ പഞ്ചായത്ത്‌. ഞങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ പറ്റില്ലാന്നാണ് പറയുന്നത്.ഇപ്പോഴാണെങ്കിൽ 9 ദിവസമായി ഞങ്ങൾ നടന്നുകൊണ്ടിരുന്ന തൂമ്പും ചിറയും ഇടിഞ്ഞും പോയി. എനിക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. പ്രായമായ അമ്മയുമായി ഹോസ്പിറ്റലിൽ പോകാൻ പോലും പറ്റാത്ത സാഹചര്യം. ഈ നിലയിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്റെ കുട്ടിക്കാലത്തു ഓടികളിച്ചു നടന്നിട്ടുള്ള ചിറയാണ് ഇപ്പോൾ ഇടിഞ്ഞു പോയി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നത്. ഞാൻ ഇനി ഇത് ആരോടാണ് പറയേണ്ടത്...? ആരാണ് ഈ അവസ്ഥയ്ക്ക് ഒരു ശാസ്വാത പരിഹാരം നൽകുക. മുട്ടാവുന്ന വാതിലുകൾ എല്ലാം മുട്ടിക്കഴിഞ്ഞു. ഇനി എനിക്ക് അറിയില്ല മുന്നോട്ട് എന്ത് ചെയ്യണമെന്ന്.ഒരു നീതി ലഭിക്കാൻ അര്ഹരല്ലേ ഞങ്ങൾ.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.