All Categories

Uploaded at 2 weeks ago | Date: 30/09/2024 17:16:10

കവിത
          കടലാസുകപ്പൽ

മുറ്റത്തു മഴവെള്ളമെത്തിടുന്നു
മലവെള്ളം പിന്നെയും പൊങ്ങിടുന്നോ?
മാറാത്ത പട്ടിണി കൂട്ടിനുണ്ട്
തോരാത്ത കണ്ണീർ പ്രവാഹമുണ്ട്;
എങ്കിലും കടലാസുകപ്പൽ നന്നായ്
എന്നും ഞാൻ നീറ്റിലിറക്കി വിടും!
തോടും പുഴയും കടന്നു കപ്പൽ
കടലിലണഞ്ഞു കറങ്ങിടുമ്പോൾ
കപ്പിത്താനായൊരു കട്ടുറുമ്പ് 
കതിരോനെ നോക്കി വണങ്ങിടുന്നോ?

       -മുരളീധരൻ ആനാപ്പുഴ

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.