All Categories

Uploaded at 2 years ago | Date: 31/08/2021 09:28:56

വൈപ്പിൻ:- വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളില്‍ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ല്‍ അന്‍റാര്‍ട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈന്‍ ബയോളജി വിഭാഗം തലവനുമായ ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആന്‍റണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി.എസ്.ജയദേവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. 2020, 2021 വര്‍ഷങ്ങളിലായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച 96 പേര്‍ക്ക് മെമന്‍റോ നല്‍കി. പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് സി.രത്നകല, ജോജോ വിക്ടര്‍ എന്നിവർ സംസാരിച്ചു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.