All Categories

Uploaded at 3 months ago | Date: 23/06/2024 22:00:18

പെരുമ്പാവൂർ -

അന്തർ ദേശീയ യോഗ ദിനാചരണം, സർവ്വമത സമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യ യതി ജന്മശതാബ്ദി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.

പൈതൃകം അന്തർദേശീയ പഠന കേന്ദ്രം, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതി എന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗ ദിനാചരണം, സർവ്വമത സമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യ ജന്മ ശതാബ്ദി എന്നിവ സംഘടിപ്പിച്ചു. പൈതൃകം ഡയറക്ടർ എൻ പി രാജന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐമുറി എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ എൻ പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ എം വി നടേശൻ മുഖ്യ പ്രഭാഷണം നടത്തി. എം എസ് സുരേഷ്, സി എസ് പ്രതീഷ്, കെ പി ലീലമാണി, എൻ പി ബാബു, സുനിൽ മാളിയേക്കൽ, ഷാജി പഴയിടം, ഷാബു വി എസ്, എം എസ് പദ്മിനി, ഡോ എൻ ആർ വിജയരാജ്, ഈ വി രവീന്ദ്രൻ, അപ്പു, രാജേഷ്, റെന്നിഷ് എം ജി എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.