കോതാട്:- ആയുർവ്വേദ മേഖലയിൽ പ്രവർത്തിക്കുന്ന പുനർജിത്ത് ആയുർവേദ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ രാജഗിരി ഔട്ട് റീച്ചും , കോതാട് പകൽ വീടും, തിരു ഹൃദയ ദേവാലയവും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഏപ്രിൽ 10-ന് കോതാട് തിരുഹൃദയ ദേവാലയ പരിഷ് ഹാളിൽ വച്ച് 9.30 മുതൽ 2 മണി വരെ സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലയിലെ കോതാട് പകൽ വീട് അംഗങ്ങളായ 120 വയോജനങ്ങളും, 15 സന്നദ്ധ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കും. പുനർജിത്ത് മെഡിക്കൽ ടീം, ഇ.എസ്.എസ് ഡയറക്ടർ ഫാ. സിജിൻ, തിരുഹൃദയ ദേവാലയ വികാരി ഫാ. റോണി ജോസഫ് മനക്കിൽ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
രാജഗിരി ഔട്ട് റീച്ചിലെയും, ഇ.എസ്.എസ് -ലെയും പകൽ വീടിൻ്റെയും കോർഡിനേറ്റർമാർ, പുനർജിത്ത് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർമാർ എന്നിവർ "ആരോഗ്യ സംരക്ഷണം ആയുർവ്വേദത്തിലൂടെ" എന്ന വിഷയത്തിൽ ക്ലാസുകൾ നയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന 200 രോഗികൾക്ക് സൗജന്യ മരുന്ന് ലഭ്യമാണ്. കൂടാതെ മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായി ആയുർവ്വേദ ബ്യൂട്ടി ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കുന്നതാണ്. ആഞ്ചലോ ടീച്ചറിന്റെ അനുസ്‌മരണ ചടങ്ങിനോടാനുബന്ധിച്ചാണ് ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കുന്നത്
kerala
SHARE THIS ARTICLE