ദൈവദശകം മെഗാ നൃത്താവിഷ്കാരം പരിശീലന കളരി പറവൂർ യുണിയനിൽ
പറവൂർ എസ് എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ മെയ് 7 ആം തീയ്യതി നടക്കുന്ന 1500 ലധികം നർത്തകിമാർ അണിനിരക്കുന്ന ഗുരുദേവൻ രചിച്ച ദൈവദശകത്തിൻ്റെ നൃത്താവിഷ്കാരം നന്ത്യാട്ടുകുന്നം SNV സംസ്‌കൃത സ്കൂളിൽ വച്ചു വൈകീട്ട് 5 മണിക്ക് അരങ്ങേറും. ശ്രീമതി പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുന്ന ഈ പ്രോഗ്രാമിലേക്ക് കുട്ടികളെ സജ്ജരാക്കുന്നതിനു കലാമണ്ഡലം ഡോ. ധനുഷ സന്യാൽ കൊറിയോഗ്രാഫി ചെയ്ത നൃത്താവിഷ്കാരത്തിൻ്റെ പരിശീലന കളരി യൂണിയൻ ചെയർമാൻ ശ്രീ സി .എൻ . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജു മനക്കപ്പടി യോഗം കൗൺസിലർ ശ്രീമതി. ഷീബ ഇ എസ് , ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീ എം പി ബിനു,ശ്രീ പി എസ് ജയരാജ് , യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ ശ്രീ ഡി ബാബു, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി പ്രസന്നകുമാർ , ശ്രീ കണ്ണൻ കൂട്ടുകാട് , ശ്രീ കെ ബി സുഭാഷ്, ശ്രീ വി എൻ നാഗേഷ് , ശ്രീ ടി എം ദിലീപ് , ശ്രീ വി പി ഷാജി തുടങ്ങിയവർ സംബബന്ധിച്ചു. ഡോ.ധനുഷ സന്യാലിൻ്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടന്നു.
kerala
SHARE THIS ARTICLE