All Categories

Uploaded at 1 week ago | Date: 12/04/2025 20:39:59

കവിത

*ദീർഘനിശ്വാസങ്ങൾ*


നിൻ്റെ കണ്ണുകൾക്ക്
കാഴ്ചയുള്ളപ്പോൾ
എന്റെ കണ്ണുകൾക്കെന്തിനീ കണ്ണട..?

ഓരോ പടികൾ കയറി 
ഇറങ്ങുമ്പോഴും
കൂടെയുണ്ടെന്ന വിശ്വാസമാണ് മുന്നോട്ടു നയിച്ചത്...

പരിതപിച്ചും പഴിചാരിയും കാതങ്ങളേറെ താണ്ടിയില്ലേ നാം..

കാലത്തെ പഴിപറഞ്ഞാലും
നിൻ്റെ സ്വപ്നങ്ങളൊന്നും
വിചിത്രങ്ങളാകാതിരികട്ടെ...

നിശ്വാസങ്ങൾക്കറുതിവരുത്തി
ഒരു യാത്ര പോകാം നമുക്കിനി...



__ചന്ദ്രൻ കടന്നപ്പള്ളി

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.