All Categories

Uploaded at 7 hours ago | Date: 30/06/2025 22:06:20

പറവൂർ കോട്ടക്കാവ് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ 1953-ാം ദുക്റാന തിരുനാളിന് ജൂലൈ 1 ചൊവ്വാഴ്ച്ച 
വൈകിട്ട് 5 മണിക്ക് മാർത്തോമാ പതാക പ്രയാണം കച്ചേരിപ്പടി സെന്റ് ജെർമ്മയിൻസ് പള്ളിയിൽ നിന്നും ഇരു ചക്ര വാഹനങ്ങളുടെ അടമ്പടിയോടെ കോട്ടക്കാവ് പള്ളിയിൽ ഫൊറോന വികാരി ഡോക്ടർ ജോസ് പുതിയേടത്ത് ഏറ്റുവാങ്ങി കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും.

തിരുനാൾ ദിനമായ ജൂലൈ 3ന് രാവിലെ 5.30നും, 7.30നും വിശുദ്ധ കുർബാന. രാവിലെ 9 മണിക്ക് തീർത്ഥകുളത്തിന്റെ അങ്കണത്തിൽ മാമോദിസ നവീകരണം.
9.30 ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം പതിനായിരത്തിൽപരം ഭക്തജനങ്ങൾക്ക് ഊട്ടുസദ്യ ഫൊറോന വികാരി ഡോക്ടർ ജോസ് പുതിയേടത്ത് ആശീർവദിക്കും. 

ഒരു മണിക്ക് ലത്തീൻ റീത്തിൽ നടക്കുന്ന ദിവ്യബലിക്ക് പറവൂർ ഡോൺ ബോസ്കോ പള്ളി വികാരി ഫാദർ പ്രിൻസ് പടമാട്ടുമ്മൽ മുഖ്യ കാർമ്മികത്വം വഹിക്കും.

പറവൂർ കോട്ടക്കാവ് പള്ളിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫൊറോന വികാരി ഡോക്ടർ ജോസ് പുതിയേടത്ത്, സഹ വികാരി ഫാദർ സുജിത്ത് കൂവേലി, കൈക്കാരന്മാരായ ബിനോയ് ആൻ്റു സ്രാമ്പിക്കൽ, ജീസ്മോൻ മേച്ചേരി, കുടുംബ കൂട്ടായ്മ വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ ജോസി ജോൺ കാച്ചപ്പിള്ളി, ജയ്സൺ വടക്കുംചേരി തുടങ്ങിയവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.