പറവൂർ നന്ത്യാട്ടുകുന്നം എസ് എൻ വി ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ്ഡേയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിച്ച് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. ആലുവ ഡി വൈ.എസ്. പി ടി ആർ രാജേഷ്, യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, അസിസ്റ്റന്റ് മാനേജർ പി.എസ് ജയരാജ്, യോഗം ഡയറക്ടർ എം.ബി ബിനു, പി.ടി.എ പ്രസിഡന്റ് കെ.ബി സുഭാഷ്, മുൻ പ്രിൻസിപ്പാൾ വി ബിന്ദു, പ്രോഗ്രാം കോഡിനേറ്റർ പ്രമോദ് മാല്യങ്കര, സ്റ്റാഫ് സെക്രട്ടറി പി മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE