All Categories

Uploaded at 1 day ago | Date: 12/06/2025 22:52:07



നിശാഗന്ധി 

നിശാഗന്ധി പുഷ്പമേ 
നിശയുടെ കാമിനിയോ 
നിശീഥിനി തൻ തോഴിയോ 
നിശയിലെ ഗന്ധമോ 

രജനി തൻ കാന്തയോ
യാമിനി തൻ കാമിനിയോ 
രാവിൽ മാത്രം ഉണരുവതെന്തേ
രാഗാർദ്രയായി നീ …..

അരുമയായ് നീ വളരുമ്പോൾ 
അരുണനാം ഞാൻ നിനക്കേകി 
കിരണങ്ങളോരോന്നോരോന്നായി
കുരുന്നേ നിനക്കായ് ചൊരിഞ്ഞതില്ലേ 

ഒരിക്കൽ പോലും എനിക്കായ് 
നിൻ മിഴികൾ തുറന്നതില്ല 
അഴകാർന്ന നിന്നെക്കാണാതെ 
അഴലോടെ തിരിച്ചു പോയതില്ലേ …

           

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.