All Categories

Uploaded at 5 months ago | Date: 23/11/2023 20:17:09

ബൈക്കപകടം; യുവാവ് മരിച്ചു
വൈപ്പിന്‍
പുതുവൈപ്പ് തോണിപ്പാലത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. അഴീക്കല്‍ മല്ലികാര്‍ജുന ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗം ചൂതംപറമ്പില്‍ രമേശന്‍ മകന്‍ അഭിലാഷാ(20)ണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. ബൈക്ക്  ഓടിച്ചിരുന്ന മുരുക്കുംപാടം സീഫൂഡ് ബസ്സ്റ്റോപ്പിനു പടിഞ്ഞാറു ള്ള അഭിജിത്തി(22)ന് ഗുരുതരമായി പരിക്കേറ്റു. അഭിജിത്ത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്—ആശുപത്രിയില്‍ ഐസിയുവിലാണ്. 
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ കാണാന്‍പോയി തിരിച്ചുവരുമ്പോള്‍ ബുധന്‍ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടമുണ്ടായത്. സംസ്കാരം നടത്തി.
അഭിലാഷിന്റെ അമ്മ: ജലജ. സഹോദരന്‍: അനീഷ് (ഐടിഐ വിദ്യാര്‍ഥി). 

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.