All Categories

Uploaded at 1 week ago | Date: 25/10/2024 10:16:09

കഥ 

ഇൻഷുറൻസ്

പൊന്നു പോലെ കൊണ്ട് നടന്ന വണ്ടിയുടെ കണ്ണും പിന്നാമ്പുറവും ഇടിച്ചു ഷേപ്പ് മാറ്റിയ വില്ലൻ വണ്ടിയോട് ക്ഷമിച്ചത് ഇൻഷുറസ് തുകയിൽ  വണ്ടിയുടെ അംഗവൈകല്യം ശരിയായി കിട്ടിയത് കൊണ്ടായിരുന്നു.

 വീടിനോടുള്ള  സ്നേഹം മൂത്ത് ചാഞ്ഞു ചാഞ്ഞു നിന്ന തെങ്ങ് ഒടുവിൽ,വീടിന് താത്പര്യമില്ലെന്ന് മനസ്സിലാക്കിയപ്പോൾ വീടിൻ്റെ പുറത്തേയ്ക്ക് "ധിമ്മോ" എന്ന് വീണ് ആത്മഹത്യ ചെയ്തപ്പോഴും, വീടിൻ്റെ ഒരു ഭാഗത്തിന് അംഗ വൈകല്യം സംഭവിച്ചപ്പോഴും തിരികെ വീടിനേ പണിപ്പെട്ട് പഴയ അവസ്ഥയിലേക്ക് കൊണ്ട് വന്നതും ഇൻഷുറൻസ് ഉള്ളത് കൊണ്ട് തന്നെയായിരുന്നു.

ഒടുവിൽ എൻ്റെ ഉള്ളറകളിൽ പാച്ചു വർക്ക് വന്നപ്പോൾ ഇൻഷുറൻസ് തുക കിട്ടി എന്നെ തിരികെ കൊണ്ട് വരാൻ ഇൻഷ്വറൻസിന് ആയില്ല.

ജി.കണ്ണനുണ്ണി

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.