മിനിക്കഥ -
അർഹത -
✍️ഉണ്ണി വാരിയത്ത്
ബൃഹദാരണ്യകോപനിഷത്തിലെ ഒരു ശാന്തിമന്ത്രം ആ സ്ത്രീ ചൊല്ലി --
" അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ "
തുടർന്ന്, അതിന്റെ അർത്ഥവും വിശദീകരിച്ചു :
" അസത്യത്തിൽനിന്ന് സത്യത്തിലേക്കും, ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും, മൃത്യുവിൽനിന്ന് മോക്ഷത്തിലേക്കും എന്നെ നയിക്കേണമേ"
പക്ഷേ, അസത്യം മാത്രം പറയാറുള്ള, ഇരുട്ടിനെ സ്നേഹിക്കുന്ന, ആ സ്ത്രീക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ എന്തർഹതയാണുള്ളത്?
നയിക്കാനും വേണമല്ലോ അർഹത!
story
SHARE THIS ARTICLE