മിനിക്കഥ -
ആ വാക്കുകൾ -
✍️ഉണ്ണി വാരിയത്ത്
നൈരാശ്യം അവനെ വല്ലാതെ തളർത്തി. ഏതൊരു കാര്യം ചെയ്യാൻ ശ്രമിച്ചാലും അത് വിജയം വരിക്കുന്നില്ലല്ലോ!
സഹതപിക്കാൻ അവന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അതുകൊണ്ട് എന്തു കാര്യം?
അവനെ പഠിപ്പിച്ച ഒരു അധ്യാപകനെ അവൻ ഒരു ദിവസം യദൃച്ഛയാ കണ്ടു. കാര്യങ്ങൾ അറിഞ്ഞപ്പോൾ അദ്ദേഹം ഉപദേശിച്ചു:
"ഉദ്യമങ്ങളിൽ വിജയിക്കാതിരിക്കുന്നത് തോൽവിയായി കാണരുത്. ആ ഉദ്യമങ്ങളിൽനിന്നും പിന്മാറുന്നതാണ് യഥാർത്ഥ തോൽവി"
ആ വാക്കുകൾ അവന് ഗുണം ചെയ്തു. അവൻ വിജയിച്ചുതുടങ്ങി..
story
SHARE THIS ARTICLE