All Categories

Uploaded at 1 day ago | Date: 08/01/2026 14:46:27

മിനിക്കഥ - 
വഴിമുടക്കി -  
✍️ഉണ്ണി വാരിയത്ത്   

     "ഞാൻ ഒരു വഴിമുടക്കിയാണ്" അവൻ പറഞ്ഞു. 
      പൊതുവേ അങ്ങനെ ആരും സമ്മതിക്കില്ലല്ലോ.  അവൻ അത്രയും സത്യസന്ധനോ?  
     "എന്റെ വഴിതന്നെയാണ് ഞാൻ മുടക്കിയത് " അവൻ വിശദീകരിച്ചു. 
     " എന്തിന്? " ആരോ ചോദിച്ചു. 
     " ആ വഴി തെറ്റാണെന്ന് സ്വയം മനസ്സിലാക്കിയപ്പോൾ അതു മുടക്കിയതാണ്, പുതുവഴി സ്വീകരിക്കാൻ.  ഇനിയും മുടക്കിയേക്കാം" 
      അവനെ അഭിനന്ദിച്ചേ മതിയാകൂ.

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.