മിനിക്കഥ -
കിടപ്പുവശം -
✍️ ഉണ്ണി വാരിയത്ത്
ഒരു കൈ കൊണ്ട് വരം നൽകുകയും മറുകൈകൊണ്ട് ശാപം തരികയും ചെയ്യാറില്ലല്ലോ ദൈവം. പക്ഷേ, ചില മനുഷ്യർ അങ്ങനെ ചെയ്യുമെന്ന് അവൾക്കു ബോധ്യമായി.
ഭർത്തൃസുഹൃത്ത് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. പ്രതിഫലം മോഹിച്ചാണ് അതൊക്കെ ചെയ്തതെന്ന് ഇപ്പോഴാണ് അവൾ മനസ്സിലാക്കിയത്.
പ്രതിഫലം നൽകേണ്ടത് ഭർത്താവല്ല, അവളാണെന്ന് അയാൾ ആദ്യം വ്യംഗ്യമായും പിന്നീട് വ്യക്തമായും അവളെ അറിയിക്കുകയുണ്ടായി.
ഭർത്താവിനെ സംഗതിയുടെ കിടപ്പുവശം കാണിച്ചേ തീരൂ എന്ന് അവൾ നിശ്ചയിച്ചു.
story
SHARE THIS ARTICLE