മിനിക്കഥ -
പ്രകൃതിയും പ്രപഞ്ചവും -
✍️ഉണ്ണി വാരിയത്ത്
പ്രകൃതിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ഒറ്റ വാചകത്തിൽ എഴുതുക എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികളിൽ പലർക്കും കഴിഞ്ഞില്ല.
മനോഹരമാണ്, അവർണ്ണനീയമാണ്, എന്നും മറ്റും ചിലർ എഴുതി. ഒരു വിദ്യാർത്ഥി ഏറെ ചിന്തിച്ച് ഇപ്രകാരം എഴുതി:
" ദൈവത്തിന്റെ കവിതയാണ് പ്രകൃതി. ദൈവത്തിന്റെ കഥയാണ് പ്രപഞ്ചം"
അധ്യാപകൻ ആ കുട്ടിയെ അനുമോദിച്ചു. മറ്റു കുട്ടികളെ അപ്രകാരം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
story
SHARE THIS ARTICLE