മിനിക്കഥ -
എന്തവകാശം? -
✍️ഉണ്ണി വാരിയത്ത്
താൻ ഒരു ചെമ്പനീർപ്പൂവൊന്നുമല്ലെന്ന് അവൾക്കറിയാം. മറിച്ച്, മണവും ഗുണവും ഇല്ലാത്ത ഒരു ചെമ്പരത്തിപ്പൂവാണ്. എങ്കിലും, തനിക്കുമില്ലേ ഒരു തരളിതഹൃദയം? അതിനുമില്ലേ നൊമ്പരങ്ങൾ? അതെന്താണ് ആരും മനസ്സിലാക്കാത്തത്?
വേണ്ട, അവനെങ്കിലും അത് മനസ്സിലാക്കിയെങ്കിൽ! കാരണം, അവനാണല്ലോ തനിക്ക് എല്ലാമെല്ലാം. പൂനിലാവായി സ്വപ്നത്തിൽ വരുന്നതും അവൻ, പൂങ്കുളിർകാറ്റായി പുലരിയിൽ വരുന്നതും മറ്റാരുമല്ല.
പക്ഷേ, അത് വെറും ഭ്രമമാണെന്നും തന്നോട് അവന് പ്രണയമില്ലെന്നുമാ ണല്ലോ അവൻ പറയുന്നത്!
പക്ഷെ, അവന്റെ കാര്യമല്ലാതെ തന്റെ കാര്യം പറയാൻ അവന് എന്തവകാശം?
story
SHARE THIS ARTICLE