മിനിക്കഥ -
പ്രസക്തി -
✍️ഉണ്ണി വാരിയത്ത്
"പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക്, എന്നിവയാണ് ചീത്ത വഴികളിലൂടെ മനുഷ്യരെ നാശത്തിലേക്ക് നയിക്കുന്നത് " ഗുരുജി പറഞ്ഞു.
"എങ്കിൽ, മനുഷ്യർക്ക് പഞ്ചേന്ദ്രിയങ്ങൾ തന്നതെന്തിന്?" ഒരാൾ ചോദിച്ചു.
"അവ മനസ്സിനെ കീഴ്പ്പെടുത്താതിരിക്കുന്നതിലാണ് മിടുക്ക്. ക്ഷേത്രങ്ങളിൽ ചെന്നാൽ ഇന്ദ്രിയവിഷയങ്ങളിൽ നിന്നും മുക്തി നേടാനാകും. കണ്ണുകൾ വിഗ്രഹദർശനത്തിനു മാത്രമാകും. നാസികയ്ക്ക് കർപ്പൂരാദി സുഗന്ധം ശ്വസിക്കാം. നാവിനു പുണ്യതീർത്ഥം സേവിക്കാം. ചെവികൾക്ക് ശംഖ നാദവും മണിയൊച്ചയും ഉൾക്കൊള്ളാം. ത്വക്കിന് ചന്ദനം തൊട്ടു ശുദ്ധമാകാം" ഗുരുജി വിശദീകരിച്ചു.
ക്ഷേത്രങ്ങളുടെ പ്രസക്തി അയാൾക്ക് അപ്പോഴാണ് ശരിക്കും മനസ്സിലായത്.
story
SHARE THIS ARTICLE