മിനിക്കഥ -
കാഴ്ചകൾ -
✍️ഉണ്ണി വാരിയത്ത്
വെയിലിന്റെ കൈ പിടിച്ച് കടന്നുവരുന്ന മഴയെ കണ്ടിട്ടില്ലേ? ആ കാഴ്ച്ച എത്ര മനോഹരമാണ്!
അതിനേക്കാൾ മനോഹരമായിരുന്നു അവൾ കോളേജിലേക്ക് നടന്നുവരുന്ന കാഴ്ച എന്ന് അവൻ ഓർത്തു.
പിന്നീട്, കാഴ്ചകൾക്കെല്ലാം കാണാത്ത ഭംഗി നൽകി പ്രണയം.
ഒടുവിൽ, അവൾ അകന്നുപോയപ്പോൾ അവന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റു. അതിന് നിറകണ്ണുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ!
story
SHARE THIS ARTICLE