All Categories

Uploaded at 6 days ago | Date: 19/12/2025 10:38:55

മിനിക്കഥ - 
വില നൽകാത്തവർ -  
✍️ഉണ്ണി വാരിയത്ത്  

     "അതാണ് എന്റെ ഗുരു" അവൻ ചൂണ്ടിക്കാണിച്ചു. 
     " പക്ഷേ, അദ്ദേഹം നിന്നെ ഒന്നും  പഠിപ്പിക്കുന്നതു കണ്ടിട്ടില്ലല്ലോ! മാനസ ഗുരുവാണോ? " ആരോ ചോദിച്ചു.  
     " അതെ. ഒരു മഹാഗുരു ശിഷ്യനെ പഠിപ്പിക്കണമെന്നില്ല. പക്ഷേ, പഠിക്കാൻ പഠിപ്പിക്കുന്നു. വിജ്ഞാനം അന്വേഷിച്ചു കണ്ടെത്താനുള്ള പ്രേരണയായി ഭവിക്കുന്നു" 
     ഗുരുശിഷ്യബന്ധത്തിന് വലിയ വിലയൊന്നും നൽകാത്ത  ഇക്കാലത്ത് അവന്റെ വാക്കുകൾ എങ്ങനെ ശ്രദ്ധേയമാകാനാണ്!

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.