മിനിക്കഥ -
കൃതാർത്ഥൻ -
✍️ഉണ്ണി വാരിയത്ത്
ഒരു ദിവസം മാഷ് പറഞ്ഞു :
"കുട്ടികളേ, വൃക്ഷങ്ങളെ കണ്ടുപഠിക്കണം നിങ്ങൾ. അവയെപ്പോലെ അഭിമാനത്തോടെ തലയുയർത്തി നിൽക്കണം. അഹങ്കാരമില്ലാതെ ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കണം. വെയിലും മഴയും സ്വയം ഏറ്റുകൊണ്ട് മറ്റുള്ളവർക്ക് തണലായും സംരക്ഷണമായും ഭവിക്കണം"
കണ്ടുപഠിക്കാത്ത കുട്ടികൾക്ക് കേട്ടുപഠിക്കാൻ അവസരമുണ്ടാക്കി മാഷ് കൃതാർത്ഥനായി.
story
SHARE THIS ARTICLE