മിനിക്കഥ -
കരച്ചിൽ -
✍️ഉണ്ണി വാരിയത്ത്
അയാൾ വല്ലാത്ത അവസ്ഥയിലാണ്. ഭാര്യയ്ക്ക് നിസ്സാരകാരണം മതി കരയാൻ. ഉദാഹരണത്തിന്, ഏതെങ്കിലും ടിവി സീരിയൽ കണ്ടാൽ മതി.
അതുകൊണ്ട്, അയാൾ കേബിൾ കണക്ഷൻ വേണ്ടെന്നുവച്ചു. പക്ഷേ, എന്നിട്ടും കരച്ചിൽ നിന്നില്ല സീരിയൽ കാണാൻ പറ്റുന്നില്ലല്ലോ എന്നു പറഞ്ഞാണ് ഇപ്പോൾ കരച്ചിൽ.
അവൾക്ക് ഒരു തല്ലിന്റെ കുറവുണ്ടെന്ന് അയാൾക്ക് തോന്നി. കരയിക്കാനും കരച്ചിൽ നിർത്താനും അത് മതിയല്ലോ. പക്ഷേ, ദേഹോപദ്രവം ചെയ്യാൻ വകുപ്പില്ലെന്നു മാത്രമല്ല, അയാളുടെ മനസ്സാക്ഷി സമ്മതിക്കുന്നതുമില്ല.
story
SHARE THIS ARTICLE