All Categories

Uploaded at 4 months ago | Date: 29/11/2023 18:11:08

വൈപ്പിൻ  :എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. എസ്‌    എസ്.പിസി വിഭാഗം പ്രാദേശിക മാധ്യമപ്രവർത്തകരുമായി ലഹരി വിരുദ്ധ  സംവാദ സദസ്സ് സംഘടിപ്പിച്ചു.എസ്‌. പി. സി നോഡൽ ഓഫീസർ പി. എസ്‌ ഷാബു ഉദ്ഘാടനം ചെയ്തു.എക്സൈസ് എ.എസ്.ഐ  വി.എ.ഹാരിസ് വിശിഷ്ടാതിഥിയായി.ഞാറക്കൽ എസ്.ഐ എം.കെ.ധർമ്മരത്നം വിഷയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ  സി.എസ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അധ്യാപകൻ എം.എ റിജാസ് സ്വാഗതം പറഞ്ഞു. വൈപ്പിൻ പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ വാളൂരാൻ, പ്രിൻസിപ്പൽ വി.യു  നജിയ എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന് തീരദേശ മേഖലയായ വൈപ്പിനിൽ ലഹരിയുടെ ഉപയോഗ വിപണനമേഖല ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ തങ്ങളുടെ   അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.