നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃത സ്കൂൾ സ്ഥാപകനും എസ്.എൻ .ഡി .പി യൂണിയൻ സെക്രട്ടറിയുമായിരുന്ന ഡോക്ടർ പി ആർ ശാസ്ത്ര സാറിന്റെ ഇരുപത്തിയേഴാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം വൈപ്പിൻ എം.എൽ.എ കെ വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി.എൻ രാധാകൃഷ്ണൻ അധ്യക്ഷനായി . മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ എന്റോവ്മെന്റ് വിതരണം നടത്തി. വൈസ് ചെയർമാൻ എം.ജെ. രാജു , കൺവീനർ ഷൈജു മനക്കപ്പടി, യോഗം കൗൺസിൽ അംഗം ഇ എസ് ഷീബ ,മുൻ പ്രിൻസിപ്പാൾ എം.പി ഷാജി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി ബാബു, പി ടി എ പ്രസിഡണ്ട് കെ ബി സുഭാഷ്, പ്രധാന അധ്യാപകൻ സി കെ ബിജു യൂണിയൻ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി അംഗങ്ങളായ വി എൻ നാഗേഷ് കണ്ണൻ കൂട്ടുകാട് , പ്രിൻസിപ്പാൾ പ്രീതി എം. എസ്, നവതി ആഘോഷ കമ്മറ്റി ചെയർമാൻ പ്രമോദ് മാല്യങ്കര , കെ.വി. സാഹി എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE