All Categories

Uploaded at 1 year ago | Date: 07/02/2023 09:15:05

കവിത
=======

*കരിന്തേള്*
****†**†*†**
എ. വി. ദേവൻ

കുത്തിയത്
കരിന്തേളെന്ന്
അവളറിഞ്ഞില്ല...

ഇച്ചീച്ചി നൊന്തപ്പോൾ
അവൾ വാവിട്ടുകരഞ്ഞു...

അമ്മ
ഓടിവന്നെടുക്കുമെന്ന്
പാവം
വെറുതെ കരുതി....

ഉച്ചവെയിലിൽ
ഉരുകിനിൽക്കുമ്പോഴും
ഉണങ്ങിയമുലഞെട്ടിൽ
പാല് കിനിഞ്ഞതിന്റെ
പൊരുളറിയാതെ
അമ്മ പകച്ചു....

ഉടലാകെ
കാമംനിറച്ചവനറിയുമോ
ഉയിരിന്റെ കടച്ചിൽ....?

       ******

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.