All Categories

Uploaded at 3 days ago | Date: 09/09/2025 16:15:06


*വൈബാട്ടം അഥവാ തലമുറവിടവ്*

സുനിൽരാജ്സത്യാ 

കുമ്പിട്ടിരിക്കുകയാണല്ലോ, ഏവരും- 
വമ്പിച്ച നഷ്ടം ഭവിച്ചുവോ, ദൈവമേ..? വാച്ചിൽ സമയം പത്ത് കഴിയുന്നു;  
വാക്കുടക്കിയെൻ മൗനം കിതക്കുന്നു! 

ആപ്പീസിലെത്തിയോർ വരിനീളം കൂട്ടുന്നു- അച്ചടക്കത്തിന്റെ ചങ്ങല കെട്ടിലായ്... 
ആവശ്യമെന്തെന്ന് ചോദ്യമുയർത്താത്ത- ആഢ്യവർഗ്ഗം നവമാധ്യമ ലഹരിയിൽ!! 

നഗരസഭയിൽ, തീവണ്ടിയാപ്പീസിൽ, വിദ്യാലയങ്ങളിൽ,  വിതരണാലയങ്ങളിൽ,  മിഴികളും ചിന്തയും താഴോട്ട് തൂക്കുന്നു- രാജ്യത്തിൽ, മേൽഗതിയില്ലാതെ പോകുന്നു!!


പണ്ടൊക്കെയാളുകൾ വേദപുസ്തകത്താളിൽ- 
ഇടവേള തോറും മിഴിനട്ടിരുന്നൂ...
ശരിയായ വഴികളിൽ സഞ്ചാരം ചെയ്യുവാൻ-
പ്രേരകശക്തിയായ് ആത്മീയസൗരഭ്യം.

പുതിയ ''വേദാന്ത''ത്തിൻ പൊരുളറിയാത്തോരെ-
 പാലിച്ചില്ലെങ്കിലും, നിന്ദിക്കാതിരിക്കുക.
''വൈബു''കൾ ഘോഷിച്ച് പുത്തൻതലമുറ-
വെറുപ്പിന്റെ ചൂളയിൽ ചാടാതിരിക്കുക.

.

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.