കവിത
കാണാ മറയങ്ങളിലേയ്ക്ക്...
കുളിർനിലാവുകൾ യാത്ര യാവുന്നു..
പകരം ഉച്ചവെയിലുകളിൽ
മരവിപ്പ് അരിച്ചു കയറുന്നു..
പിന്നെയവ ചുവപ്പകന്ന
സന്ധ്യകളായ് മാറുന്നു..
നീല മേഘങ്ങളേറ്റി വന്ന ദിക്കുകളറിയാതെ നിശ്ചലമാവുന്നു...
ഇരുട്ട് പരന്ന ഇടനാഴികളുടെ വാതിൽപ്പടികളിൽ നിശബ്‍ദത മുഖമമർത്തുന്നു...
ഒതുക്കിയമർന്ന നിശ്വാസങ്ങൾ അകത്തളങ്ങളിലേയ്ക്ക് പിന്തിരിയുന്നു....
അവിടെയൊരാത്മാവ് അവയെ ഏറ്റു വാങ്ങുന്നു
വിറയാർന്ന ഹൃദയഞരമ്പുകളിലേയ്ക്ക്...
ഒരിയ്ക്കൽക്കൂടെ ആശിക്കുവാനായി...
കുളിർ നിലാവുകൾക്കിനിയുമൊരു മടക്കയാത്രയുണ്ടെന്നു...
ഉച്ചവെയിലുകൾ ഇനിയും കത്തിജ്വലിക്കുമെന്ന്...
സന്ധ്യകളിലിനിയും ചുവപ്പ് നിറഞ്ഞു പടരുമെന്ന്...
നീലമേഘങ്ങളെന്നെങ്കിലും. തുള്ളികളാവുമെന്ന്...
ആഞ്ഞു വീശുമൊരു കാറ്റിലുലഞ്ഞവയിൽ അനു നാദങ്ങളുയരുമെന്ന്...
പെയ്തിറങ്ങി തോടുകളും നദികളുമാവുമെന്ന്...
കുത്തിയൊലിച്ചു കടലായ് മാറുമെന്ന്..
അതിലായിരമായിരം തിരമാലകൾ കുതിച്ചുയരുമെന്ന്..
അതിലൊരു തിര അവളെയും കൊണ്ട് പോവുമെന്ന്...
കാണാക്കടവുകളിലേയ്ക്ക്
കാണാതീരങ്ങളിലേയ്ക്ക്.
ഒരിയ്ക്കലും..
ഒരിയ്ക്കലും തിരിച്ചു വരേണ്ടത്തതാം... കാണമറയങ്ങളിലേയ്ക്ക്
അനിത നിൽ
peoms
SHARE THIS ARTICLE