കവിത
*മണ്ണിളകുമ്പോൾ**
സി പി ഷമീന
പച്ചിലക്കാട്
നനുത്ത ഓർമകളുടെ കൂടാരമായിരുന്നു പലപ്പോഴും.
ചിന്തകൾക്ക് ചൂടും ചൂരും നൽകി
ബാല്യവും കൗമാരവും യൗവനവും അനുഭവത്തിടമ്പേറ്റിയ നല്ല നാളുകൾ
എവിടെ പോയാലും നമ്മെ മാടി മാടി വിളിച്ചിരുന്ന രാപകലുകൾ
പങ്കിട്ടെടുക്കുന്നതിലും പകുത്തു നൽകുന്നതിലും ആനന്ദം തന്നിരുന്ന അയൽപക്കങ്ങൾ.
ഏകാന്തതയുടെ നറു രസം ആവോളം നുകർന്ന അന്ത്യയാമങ്ങൾ.
കണ്ണിനും മനസിനും ഒരുപോൽ കുളിർമയേകിടും പച്ചപ്പരവതാനി വിരിച്ച വയലേലകൾ....
കലങ്ങിമറിയും മനസിന് തെളിയായ ആമ്പൽക്കുളം....
പ്രകൃതിയെ നമ്മിലേക്കാവാഹിച്ച സായന്തനങ്ങൾ....
പേരിനെ അന്വർത്ഥമാകും വിധം
പച്ചപ്പാർന്ന പച്ചിലക്കാടെന്ന ഒരിടം.
ഭംഗിയാർന്ന ഓർമകളാൽ സമൃദ്ധമീ കൊച്ചു ഗ്രാമം
peoms
SHARE THIS ARTICLE