കവിത - ഉറുമ്പ്
എങ്ങോട്ടു പോകുന്നുറുമ്പേ..?
എന്തിനാണിത്ര തിടുക്കം..?
എതിരേ വരുന്നൊരുറുമ്പിനോട്
എന്തോ സ്വകാര്യം നീ പറഞ്ഞോ..?
വരിവെച്ചു നീങ്ങുന്ന നിങ്ങൾ
ഇരതേടിയുള്ളതോ യാത്ര ?
നീളും വരികളൊകേമം
കാണുന്നതെന്തൊരു ചന്തം
ഇര കണ്ണിൽ പെട്ടൊരു നേരം
ക്ഷണനേരമെത്തുന്നു നിങ്ങൾ
കരഘോഷമോടെ യിരയെ
നിരയായ് ചുമന്നോണ്ട് പോകും
മഴ പെയ്ത്ത്കാലത്തിൻ മുൻപെ
കുടിലിൽ കരുതുന്നു ധാന്യം
അതുവരെ വിശ്രമമില്ല
അതുതന്നെ ശ്രേഷഠമാം കാര്യം
ഒരു ചെറു ജീവിയാണേലും
ഒരുപാടു നല്ല കാര്യങ്ങൾ
നിങ്ങളെ കണ്ടു പഠിയ്ക്കാൻ
ഞങ്ങൾക്കു ധാരാളമുണ്ട്.
രാജൻ. കെ. മരത്താക്കര
peoms
SHARE THIS ARTICLE