All Categories

Uploaded at 3 days ago | Date: 09/09/2025 16:04:03

കവിത
---------------------


                       അമ്മ വേണം
                  
മോളൂട്ടിക്കെന്തിനും അമ്മ വേണം -
ഊട്ടാനും ഉറക്കാനും അമ്മ വേണം.
വായനയ്ക്കുമെഴുത്തിനും   അമ്മ കൂടെ വേണം -
കളിക്കാനും കുളിക്കാനുമമ്മ കൂട്ടു വേണം.
ഉടുപ്പണിയിക്കണം പൊട്ടമ്മ കുത്തി കൊടുക്കണം. .
മുടി ചീകിയിട്ടതിൽ പൂക്കളും വയ്ക്കണം.
സ്കൂൾ വണ്ടിക്കരികെ കൊണ്ടുചെന്നാക്കണം..
വണ്ടി പോകുമ്പോളൊരു ടാറ്റ വേണം.
വൈകീട്ടു വരുമ്പോളമ്മ പടിക്കൽ  കാത്തുനില്ക്കണം...
തൊട്ടും തലോടിയും കൊഞ്ചിച്ചീടേണം.
മോളൂട്ടിക്കെന്തിനും അമ്മ വേണം -
സങ്കടം വന്നാലമ്മേടെ പൊന്നുമ്മ വേണം...

                     
       
           അശോകൻ അഞ്ചത്ത്

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.