കവിത
*ഗന്ധം*
ഒരാൾക്കായി മാത്രം
വിരിയുന്നൊരു പൂവെങ്കിൽ നീ
അതിന്റെ ഗന്ധമെനിക്ക്
മാത്രം,
മറ്റാരുമറിയാതെ
കാറ്റിലലിഞ്ഞൊരീണം പോലെ,
ഓർമ്മയിൽ മാത്രം തങ്ങിനിൽക്കുന്നു.
കാണുമ്പോൾ ഹൃദയം നിറഞ്ഞു തുളുമ്പാത്ത പ്രണയം പോലെയീ ഗന്ധം.
ഒളിച്ചുവെച്ചൊരു പുഞ്ചിരി പോലെ,
നിശ്വാസത്തിൽ മാത്രം
ലയിച്ചു ചേർന്നൊരീണം.
പ്രണയമോ,കാത്തിരിപ്പോ ഏകാന്തതയുടെ
സുഗന്ധമായിരിക്കണം
ഒരാൾക്ക് മാത്രം നൽകാൻ
ഒളിപ്പിച്ചുവെച്ചൊരു
അമൂല്യമായ നിധി.
ഞാൻ അറിയുന്നു,
അവളിലെ ആ ഗന്ധം...
രജി ഓടാശേരി
peoms
SHARE THIS ARTICLE