All Categories

Uploaded at 10 months ago | Date: 13/10/2021 10:41:49

 

കവിത

     ഈ ഇരുൾ കാലവും കടന്ന്

              

ദൂരങ്ങളേറെ താണ്ടി

ഞാൻ പോയപ്പോൾ

എന്റെ കൈകാലുകൾ മരവിച്ചു പോയി

ഏതോ ഇരുട്ടിൻ അഗാധതയിൽ

ഞാൻ കാലിടറി വീണുപോയി

കണ്ണുകൾ അടഞ്ഞുപോയി

ഓർമയുടെ വേലിയേറ്റത്തിൽ എൻമനം

നീന്തിത്തുടിച്ചു ഒരു നീർക്കുമിള പോലെ

പിന്നെ ഞാൻ കണ്ണുകൾ തുറന്നു

ഞാനതാ നിൽക്കുന്നു

ഒരു താഴ് വരയിൽ

ഞാൻ കാണുന്നു..... ഒരു പുതു

പുലരി തൻ പൊൻവെളിച്ചം

 

             ദേവനന്ദ

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.