കവിത
*മാതൃഭാഷ*
മാതൃഭാഷയോടു കൂറു
വേണമെന്നുമെന്നും ഓർത്തെടുക്കാതലസമായി ചൊല്ലിടാമെൻ ഭാഷ ലോകമെങ്ങും സ്വന്തം ഭാഷ പൊന്നു ഭാഷയായി ;
കേരം തിങ്ങും കേരളത്തിൽ അലയടിക്കും മലയാളം ആംഗലേയം കോർത്തു കെട്ടാൻ ചരടതാക്കി ഭാഷ...
പരിഷ്കരിച്ച് പരിഷ്കരിച്ച് മലയാളിക്കു പോലും മനസ്സിലാകാ ഭാഷയായി
മാറി മലയാളം ;
കോട്ടും സൂട്ടുമിട്ടു ചൊല്ലാൻ പോരാതായി ഭാഷ
ആംഗലേയമെങ്ങുമെങ്ങും ജീവശ്വാസമായി .
മാതൃഭാഷ ചൊല്ലിടുവാൻ
മടിച്ചിടുന്ന കേരളം ;
പിറന്ന നാട് യൂറോപ്പാക്കാൻ
കിണഞ്ഞിടുന്ന കേരളം ....
(വി ആർ നോയൽ രാജ് )
peoms
SHARE THIS ARTICLE