All Categories

Uploaded at 1 year ago | Date: 30/06/2022 22:04:24

കവിത

 

   *പാതാള ഭുവനേശ്വരൻ*

 

പാതാള ഭൂവനേശ്വർ 

മുന്നിലെത്താൻ 

പാടേറെ പെട്ടു ഞാനല്ലോ

 ഇഴുകിയിഴഞ്ഞും എത്തിയതാ 

പാതാള ലോകത്തിൽ 

മോക്ഷ മാർഗ്ഗേ , 

ഉള്ളിലേക്ക് കടന്നു ആദിശേഷൻ 

കാവൽ ആയും കാൽ തൂക്കിയിട്ടിരിക്കുന്നത് 

ശങ്കരൻ സപ്തർഷികൾ 

 പാരിജാത വൃക്ഷവും യമദേവൻ ബ്രഹ്മഹത്യാപാപം തീരാൻ 

പ്രതിക്ഷണ വഴിയിൽ 

ഗംഗയും യമുനയും 

വന്നുവീഴുന്നു എല്ലാ 

ദേവതകളും ഒരുമിച്ച് 

വാഴുന്ന പാതാളം, 

തക്ഷകൻ മേയും 

കാണായവിടെ 

മനസ്സിൽ ആഗ്രഹം ചൊല്ലി പ്രാർത്ഥിക്കുവാൻ 

ഗുഹ മുഖത്തിലൂടെ 

മൂപ്പത്തിരണ്ടു മുക്കോടി 

ദേവതകളും വാണരുളും 

പാതാള ഗുഹ അത്ഭുതം 

പൂകീ ഭക്തി തന്നുത്തുംഗ 

സീമയിൽ ധ്യാനത്തിൽ 

ലയിച്ചുപോയി ....

 

(ഷാനി നവജി )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.