All Categories

Uploaded at 1 year ago | Date: 17/07/2022 15:45:57

കവിത

 

  *വശ്യ സുന്ദരി*

 

പ്രപഞ്ചരേഖയിൽ ആരോ 

വരച്ചിട്ട ചിത്രത്തിന്റെ 

ഭൂതകാല ഓർമ്മകൾവിരിയുന്ന 

കാമനോ കാമദേവനോ

കവിയോ കവിതയോ 

ചിത്രകാരന്റെ മനസ്സിലെ

 വിഹ്വലതയോ ....

അവളുടെ ശില്പത്തിൽ 

അഴകേറുന്നമുഖമോ മിഴിയോ 

ചുംബനം കൊള്ളാൻ തുടിക്കുന്ന അധരങ്ങളോ ...... 

മാറിടം മെല്ലെ മറച്ചു നിൽക്കുന്ന 

ചേലയിൽ നിന്നും മാറി നിൽക്കാൻ കൊതിക്കുന്ന മുലക്കണ്ണുകളോ 

അരക്കെട്ടിലെ അരഞ്ഞാണമോ 

പൊക്കിൾ കുഴിയോ ....   അരക്കെട്ടിലെതുടിപ്പോ 

എത്ര സുന്ദരമാണ്  ഈ ശില്പം

ആലസ്യമായി കിടക്കുന്ന 

വസ്ത്രത്തിലും അവളുടെ 

അംഗലാവണ്യം കാണുവാൻ 

ശില്പിക്കും ചിത്രകാരനും

എനിക്കും പ്രചോദനം.....

 

(റെജി രാഗാഞ്‌ജലി)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.