All Categories

Uploaded at 1 month ago | Date: 25/10/2024 19:08:41

ചേർത്തല 

വയലാർ ഫാൻസ് വയലാർ സ്മരണാദിനത്തിൽ നൽകുന്ന സാഹിത്യ അവാർഡിന് കഥാകൃത്ത് ടി.വി.ഹരികുമാറിൻ്റെ ഹൃദയത്തിൽ നിന്ന് എന്ന കഥാസമാഹാരത്തിന് നൽകും. വയലാർ രാഘവപ്പറമ്പിൽ ചന്ദ്രകളഭത്തിൽ ഒക്ടോബർ 26 ന് ചേരുന്ന സമ്മേളനത്തിൽ രാവിലെ 11 മണിക്ക് വയലാർ ശരത്ചന്ദ്ര വർമ്മ അവാർഡ് സമ്മാനിക്കും. വയലാർ ഫാൻസ് S L പുരത്തിൻ്റെ ശവകുടീരത്തിൽ നിന്നും കൊളുത്തുന്ന ജ്യോതി വയലാറിൻ്റെ ശവകുടീരത്തിലെത്തുമ്പോഴാണ് സമ്മേളനം.

വയലാർ ഫാൻസ് സംസ്ഥാന സെക്രട്ടറി കരപ്പുറം രാജശേഖരൻ പ്രസിഡൻ്റ് ടി.പി. സുന്ദരേശൻ, ജൂറി അംഗങ്ങളായ ഷാജി മഞ്ജരി , സബീഷ് എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത് .

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.